റോം: നിര്‍ണായകമായ മത്സരത്തില്‍ റോമയോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടിട്ടും ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍.

രണ്ടുപാദങ്ങളിലുമായി 7 6 എന്ന ലീഡിലാണ് ലിവര്‍പൂളിന്റെ ഫൈനല്‍ പ്രവേശനം. ആദ്യപാദത്തില്‍ ലിവര്‍പൂള്‍ 5 2 ന് വിജയിച്ചിരുന്നു. ഫൈനലില്‍ റയലാണ് ലിവല്‍പൂളിന്റെ എതിരാളികള്‍.
ആദ്യ പകുതിയില്‍ 1 2 എന്ന സ്‌കോറിന് ലീഡെടുത്ത ശേഷമാണ് ലിവര്‍പൂളിന്റെ തോല്‍വി.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ മാനെയിലൂടെ ലിവല്‍പൂളാണ് ആദ്യം സ്‌കോര്‍ ചെയ്തത്. മിനിറ്റുകള്‍ക്കകം ജെയിംസ് മില്‍നെറിന്റെ സെള്‍ഫ്‌ഗോളില്‍ റോമ ലീഡ് പിടിച്ചു. 25ാം മിനിറ്റില്‍ വിജ്‌നെല്‍ഡം ലിവര്‍പൂളിനെ 21 ന് മുന്നിലെത്തിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ ഇഞ്ചുറി ടൈമിലെ പെനാല്‍റ്റി അടക്കം മൂന്ന് ഗോളുകള്‍ വലയിലെത്തിച്ച് റോമ ഗംഭീര തിരിച്ചുവരവ് നടത്തിയെങ്കിലും ഇരുപാദങ്ങളിലുമായി ഒരു ഗോളിന്റെ വ്യത്യാസത്തില്‍ ലിവല്‍പൂള്‍ വിജയംകണ്ടു.

Leave a Reply

Your email address will not be published. Required fields are marked *