സെക്കന്തരാബാദ്: ട്രെയിന്‍ കക്കൂസിലെ പൈപ്പില്‍നിന്ന് വെള്ളമെടുത്ത് ചായയുണ്ടാക്കിയ സംഭവത്തില്‍ കാറ്ററിങ് കോണ്‍ട്രാക്ടര്‍ക്ക് ഒരു ലക്ഷം രൂപ പിഴ. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ഹൈദരാബാദ് ചാര്‍മിനാര്‍ എക്‌സ്പ്രസ് സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. അതേസമയം വീഡിയോയില്‍ കാണുന്ന മറ്റു രണ്ടുപേര്‍ അനധികൃത കച്ചവടക്കാരാണെന്നും ട്രയിനിലെ ടാപ്പില്‍നിന്ന് അവര്‍ വെള്ളമെടുക്കുകയല്ല മറിച്ച് യാത്രക്കാര്‍ കാണാതെ മിച്ചംവന്ന ചായ പകര്‍ത്തിയൊഴിക്കുകയുമാണുണ്ടായതെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.

എന്നാല്‍ കക്കൂസില്‍ ചായപാത്രവുമായി പോകുന്നത് തെറ്റായ കീഴ്വഴക്കമായതിനാലാണ് ഒരു ലക്ഷം രൂപ പിഴയിട്ടതെന്നും സൗത്ത് സെന്‍ട്രല്‍ റെയില്‍വേ കൊമേഴ്‌സ്യല്‍ വിഭാഗം വ്യക്തമാക്കി. കാറ്ററിങ് കോണ്‍ട്രാക്ട്ര്‍ പി ശിവപ്രസാദിനാണ് റെയില്‍വേ പിഴയിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *