തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. നിലവിലുള്ള 15ല്‍ നിന്ന് 16 ആയാണ് സെക്രട്ടറിയേറ്റ് അംഗങ്ങളുടെ എണ്ണത്തിലെ വര്‍ദ്ധന. യുവാക്കളെക്കൂടി ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചത്. എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവും കൊല്ലം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാലും ആണ് സെക്രട്ടറിയേറ്റില്‍ എത്തിയ പുതുമുഖങ്ങള്‍.

നിലവില്‍ സെക്രട്ടറിയേറ്റില്‍ നിന്നും ആരെയും ഒഴിവാക്കാതെയാണ് പുസംഘടന. നിലവിലെ 15 അംഗ സെക്രട്ടറിയേറ്റ്, അംഗങ്ങളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍ 16 ആക്കി ഉയര്‍ത്തുകയാണുണ്ടായത്.

വി വി ദക്ഷിണ മൂര്‍ത്തിയുടെ നിര്യാണത്തിനു ശേഷം നിലവിലെ 15 അംഗ സെക്രട്ടറിയേറ്റില്‍ ഒരു ഒഴിവു വന്നിരുന്നു. എന്നാല്‍ അംഗ സംഖ്യ വര്‍ധിപ്പിച്ച് പി രാജീവിനെയും കെ എന്‍ ബാലഗോപാലനെയും സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് ശ്രേദ്ധേയമാണ്.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പി കരുണാകരന്‍, പി കെ ശ്രീമതി, ടി എം തോമസ് ഐസക്ക്, ഇ പി ജയരാജന്‍, എളമരം കരിം, എം വി ഗോവിന്ദന്‍, എ കെ ബാലന്‍, ബേബി ജോണ്‍, ടി പി രാമകൃഷ്ണന്‍ ആനത്തലവട്ടം ആനന്ദന്‍, എം എം മണി, കെ ജെ തോമസ്, പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എന്നിവരാണ് നിലവിലെ സെക്രട്ടറിയറ്റ് അംഗങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *