തിരുവനന്തപുരം: വാരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സര്‍ക്കാര്‍ ജോലിയും ധനസഹായവും അര്‍ഹതപ്പെട്ടതാണെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പ്രതികരിച്ചു. പോലീസുകാര്‍ കാരണമാണ് ഞാനും മകളും അനാഥരായത്. സങ്കടത്തോടെയാണെങ്കിലും സര്‍ക്കാരിന്റെ സഹായം സ്വീകരിക്കുന്നു. അതേസമയം കേസ് കോടതിയില്‍ എത്തുമ്പോള്‍ വമ്പന്മാര്‍ രക്ഷപ്പെടുമോയെന്ന് സംശയിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേസില്‍ അറസ്റ്റിലായ സി ഐ ക്രിസ്പിന്‍ സാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസിലെ അഞ്ഞാം പ്രതിയാണിയാള്‍. കസ്റ്റഡി മരണം നടന്ന വാരാപ്പുഴ പോലീസ് സ്റ്റേഷന്റെ ചുമതല ക്രിസ്പിനായിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *