മുംബൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേ കൊലപാതക കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം. ഛോട്ടാ രാജനടക്കം എട്ടുപേര്‍ക്കാണ് മുംബൈ എംക്കോക്കാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഛോട്ടാ രാജനെതിരെ ചുമത്തപ്പെട്ട കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ കോടതി ശരിവെച്ചു. നിലവില്‍ മറ്റൊരു കേസില്‍ ശിക്ഷ ലഭിച്ച് തീഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് ഛോട്ടാ രാജന്‍.

2011 ജൂണിലാണ് അമ്പത്താറുകാരനായ ഡേ വെടിയേറ്റ് കൊല്ലപ്പെടുന്നത്. സായാഹ്നപത്രമായ മിഡ് ഡേയുടെ െ്രെകം റിപ്പോര്‍ട്ടറായിരുന്നു ഇദ്ദേഹം. പൊവായിയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഡേയ്ക്ക് വെടിയേറ്റത്. ആകെ പന്ത്രണ്ടു പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ രണ്ടുപേരെ കുറ്റവിമുക്തരാക്കി. ജിഗ്‌ന വോറ, പോള്‍സണ്‍ ജോസഫ് എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.

ഛോട്ടാ രാജന്‍, രോഹിത് തങ്കപ്പന്‍(സതീഷ് കാലിയ), അനില്‍ വാഗ്മോഡെ, അഭിജിത്ത് ഷിന്‍ഡെ, നിലേഷ് ഷെഡ്‌ഗെ, അരുണ്‍ ധാക്കെ, മംഗേഷ് അഗവാനെ, സച്ചിന്‍ ഗെയ്ക്ക്വാദ്, ദീപക് സിസോദിയ, വിനോദ് അസ്രാനി(വിചാരണയ്ക്കിടെ മരിച്ചു) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *