കോട്ടയം: ഡിക്റ്ററ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80)അന്തരിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെ കോട്ടയത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു.

അടുത്തിടെയാണ് പുഷ്പനാഥിന്റെ മകന്‍ സലീം മരിച്ചത്. ഇതേത്തുടര്‍ന്ന് അദ്ദേഹം കൂടുതല്‍ അവശതയിലേക്കു നീങ്ങി. മറിയാമ്മയാണ് ഭാര്യ. സീനു, ജമീല എന്നിവര്‍ മറ്റു മക്കളാണ്. സംസ്‌ക്കാരം വെള്ളിയാഴ്ച വൈകിട്ട് കോട്ടയം സി എസ് ഐ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.

അദ്ധ്യാപകനായി ഔദോയഗിക ജീവിതം ആരംഭിച്ച പുഷ്പനാഥന്‍ പിള്ള പിന്നീട് കോട്ടയം പുഷ്പനാഥ് എന്ന തൂലികാ നാമത്തിലൂടെ പ്രശസ്തിയിലേക്കു ഉയരുകയാണുണ്ടായത്. അപസര്‍പ്പക, മാന്ത്രിക നോവലുകളിലൂടെയാണ് പുഷ്പനാഥ് പ്രശസ്തനായത്. മുന്നൂറോളം നോവലുകള്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്. പല നോവലുകളും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയ്ക്ക് തര്‍ജമ ചെയ്തു. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികള്‍ ചലച്ചിത്രമാക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *