കണ്ണൂര്‍: ശുഹൈബ് വധം പോലീസ് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി. കേസില്‍ സി ബി ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി പോലീസ് അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയത്.
അതേസമയം പിതാവിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടിസയച്ചു.
പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും കേസ് അടിയന്തിരമായി സി ബി ഐക്ക് വിട്ടില്ലെങ്കില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നുമായിരുന്നു ശുഹൈബിന്റെ പിതാവിന്റെ ഹര്‍ജിയിലെ അപേക്ഷ. കപില്‍ സിബലാണ് ശുഹൈബിന്റെ കടുംബത്തിവേണ്ടി കോടതിയില്‍ ഹാജരായത്.
കഴിഞ്ഞ ഫെബ്രുവരി 123ന് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റായിരുന്ന എസേ പി ശുഹൈബിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്.