കൊല്‍ക്കത്ത: ഇന്റര്‍ നാഷഅണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗങ്ങളായ 104 രാജ്യങ്ങള്‍ക്കും ട്വന്റി 20 പദവി നല്‍കാന്‍ ഐ.സി.സി തീരുമാനമെടുത്തു. കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഐ സി സി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഐ സി സി സി ഇ ഒ ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ അറിയിച്ചതാണിത്.
നിലവില്‍ 18 രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു ഐ സി സി ടി 20 പദവി നല്‍കിയിരുന്നത്. ഐ സി സി പൂര്‍ണ അംഗങ്ങള്‍ക്ക് പുറമെ സ്‌കോട്ട്‌ലന്റ്, നെതര്‍ലന്‍ഡ്, ഹോങ്കോംഗ്, യു എ ഇ, ഒമാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കായിരുന്നു ടി 20 പദവി ലഭിച്ചിരുന്നത്. പന്തില്‍ കൃതിമം കാണിക്കല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം പ്രവൃത്തികള്‍ കര്‍ശനമായി നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഐസിസി യോഗം തീരുമാനിച്ചു.

ലോകത്ത് ക്രിക്കറ്റ് കളിക്കുന്ന ടീമുകളുള്ള രാജ്യങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാണ് ഐ സി സിയുടെ പുതിയ തീരുമാനം. ഇതിന് പുറമെ 2021 ലെ ചാംപ്യന്‍സ് ട്രോഫിക്ക് പകരം ലോകകപ്പ് ടി 20 മത്സരം നടക്കുമെന്നും ഐ സി സി വ്യക്തമാക്കി. 2019 ജനുവരി ഒന്ന് മുതലാണ് ഐ സി സിയുടെ 104 അംഗരാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര ടി 20 മത്സരങ്ങള്‍ കളിക്കാനാവുക.

Leave a Reply

Your email address will not be published. Required fields are marked *