തിരുവനന്തപുരം: കെ എസ് ആര്‍ ടി സി എം ഡിയും ചെയര്‍മാനുമായ ടോമിന്‍ ജെ തച്ചങ്കരി തൊഴിലാളി ദിനത്തില്‍ ബസ് ്കണ്ടക്ടറായി.. തിരുവനന്തപുരം-ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചറിലാണ് തിരുവല്ലവരെ തച്ചങ്കരി കണ്ടക്ടറായി ജോലി നോക്കിയത്.
കഴിഞ്ഞ ദിവസമാണ് തച്ചങ്കരിക്ക് കണ്ടക്ടര്‍ ലൈസന്‍സ് ലഭിച്ചത്. മൂന്നു വര്‍ഷമാണ് ലൈസന്‍സിന്റെ കാലാവധി. ടിക്കറ്റ് മെഷീന്റെ ഉപയോഗവും പഠിച്ചശേഷമായിരുന്നു പുതിയ വേഷപ്പകര്‍ച്ച. അധികം വൈകാതെ ഡ്രൈവര്‍ ജോലിയിലും പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് തച്ചങ്കരി.
വേഷം എന്തായാലും കെ എസ് ആര്‍ ടി സിയെ നഷ്ടത്തില്‍നിന്ന് കരകയറ്റാനായാല്‍ അത് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ മികച്ച നേട്ടമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *