തൃശൂര്‍: പൊതുജനം സാക്ഷിനില്‍ക്കെ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് സംഭവം. ചെങ്ങാലൂര്‍ സ്വദേശിനി ജീതുവാണ് (26) മരിച്ചത്. വിരാജ് എന്നയാളാണ് ജിതുവിന്റെ ദേഹത്ത് പെട്രോളൊഴിച്ച ശേഷം ജീവനോടെ കത്തിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജീതു ഇന്ന് രാവിലെയാണ് മരിച്ചത്. ഞായറാഴ്ച കുടുംബശ്രീ യോഗത്തിനുശേഷം ജീതു പുറത്തിറങ്ങുമ്പോഴാണ് സംഭവമുണ്ടായത്. രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനു പൊള്ളലേല്‍ക്കുകയും ചെയ്തു. തീ കൊളുത്തിയ ഭര്‍ത്താവ് വിരാജ് ഒളിവിലാണ്. ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. സംഭവം നോക്കിനിന്ന നാട്ടുകാര്‍ ആരും സംഭവം തടഞ്ഞില്ലെന്നും ആരോപണമുണ്ട്. ഇരുവരും കുറച്ചു നാളുകളായി വേര്‍പിരിഞ്ഞ് ജീവിക്കുകയായിരുന്നു.

ജിതുവിനെ വിരാജ് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും നോക്കി നില്‍ക്കുകമാത്രമാണ് ചെയ്തതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവശേഷം ഒളിവില്‍ പോയ വിരാജിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.തൃശൂരില്‍ ഭര്‍ത്താവു ഭാര്യയെ ചുട്ടുകൊന്നു
തൃശൂര്‍: പൊതുജനം സാക്ഷിനില്‍ക്കെ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് സംഭവം. ചെങ്ങാലൂര്‍ സ്വദേശിനി ജീതുവാണ് (26) മരിച്ചത്. വിരാജ് എന്നയാളാണ് ജിതുവിന്റെ ദേഹത്ത് പെട്രോളൊഴിച്ച ശേഷം ജീവനോടെ കത്തിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജീതു ഇന്ന് രാവിലെയാണ് മരിച്ചത്. ഞായറാഴ്ച കുടുംബശ്രീ യോഗത്തിനുശേഷം ജീതു പുറത്തിറങ്ങുമ്പോഴാണ് സംഭവമുണ്ടായത്. രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനു പൊള്ളലേല്‍ക്കുകയും ചെയ്തു. തീ കൊളുത്തിയ ഭര്‍ത്താവ് വിരാജ് ഒളിവിലാണ്. ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. സംഭവം നോക്കിനിന്ന നാട്ടുകാര്‍ ആരും സംഭവം തടഞ്ഞില്ലെന്നും ആരോപണമുണ്ട്. ഇരുവരും കുറച്ചു നാളുകളായി വേര്‍പിരിഞ്ഞ് ജീവിക്കുകയായിരുന്നു.

ജിതുവിനെ വിരാജ് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും നോക്കി നില്‍ക്കുകമാത്രമാണ് ചെയ്തതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവശേഷം ഒളിവില്‍ പോയ വിരാജിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *