ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് പ്രൊഫ. കെ എസ് ആന്റണിയെ ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയേഴ്‌സ് ഫോറം ആദരിച്ചു. മൗണ്ട് പ്രൊസ്‌പെക്റ്റിലെ സി എം എ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഫോറം പ്രസിഡന്റ് ജോസഫ് ്‌നെല്ലുവേലില്‍ സ്വാഗതം പറഞ്ഞു.

സന്മനസ്സ് എല്ലാവരിലും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അറ്റോര്‍ണി ജിമ്മി വാച്ചാച്ചിറ ക്ലാസ്എടുത്തു. മെഡിക്കല്‍ എയ്ഡ് മെഡി കെയര്‍ തുടങ്ങിയ വിഷയങ്ങളില്‍ ജോസ് കോലഞ്ചേരിയും അവയവദ ാനത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് ഡോക്ടര്‍ ജെയിംസ് മാത്യുവും ക്ലാസുകള്‍ നയിച്ചു

സീനിയര്‍ സ്‌ഫോറം പ്രസിഡന്റ് ജോസഫ് നെല്ലുവേലിയും വൈസ് പ്രസിഡന്റ് വര്‍ഗീസ് കെ ജോണും ചേര്‍ന്ന് പ്രൊഫ. കെ എസ് ആന്റണിയെ പൊന്നാട അണിയിച്ചു തുടര്‍ന്ന് കെ എസ് ആന്റണി മറുപടി പ്രസംഗം നടത്തി.

ചിക്കാഗോ മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, മുന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം, സണ്ണി ചിറയില്‍, ജേക്കബ ്ചിറയത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. വര്ഗീസ് കെ േജാണ്‍ നന്ദിപറഞ്ഞു. 1972ലാണ് ചിക്കാഗോ മലയാളീ അസോസിയേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *