ബംഗളൂരു: പ്രചാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ എത്താനിരിക്കെ ബി ജെ പിക്ക് തിരിച്ചടിയായി സി ഫോര്‍ അഭിപ്രായ സര്‍വ്വേഫലം. കര്‍ണാടകം കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്നാണ് ഏപ്രില്‍ 20-30 വരെ നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

224 അംഗ നിയമസഭയില്‍ 118മുതല്‍ 128 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സീ ഫോര്‍ സര്‍വ്വെ പ്രവചിക്കുന്നു. ബി ജെ പിക്ക് 63-73 സീറ്റുകള്‍ വരെ ലഭിച്ചേക്കും. ജെ ഡി എസിന് 29-36 വരെ സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ മറ്റു കക്ഷികള്‍ക്ക് 27 വരെ സീറ്റുകളില്‍ വിജയം നേടാനാവുമെന്നും സീ ഫോര്‍ സര്‍വ്വേഫലം പറയുന്നു.

61 അസംബ്ലി മണ്ഡലങ്ങളിലായി 6247 വോട്ടര്‍മാരെ നേരില്‍കണ്ട് അഭിപ്രായം തേടിയ ശേഷമാണ് സി ഫോര്‍ സര്‍വ്വേഫലം പുറത്തിറക്കിയിരിക്കുന്നത്. മെയ് 12നാണ് കര്‍ണ്ണാടകയില്‍ തിരഞ്ഞെടുപ്പ്. കര്‍ണ്ണാടകം കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്ന് സര്‍വ്വെഫലം
ബംഗളൂരു: പ്രചാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ എത്താനിരിക്കെ ബി ജെ പിക്ക് തിരിച്ചടിയായി സി ഫോര്‍ അഭിപ്രായ സര്‍വ്വേഫലം. കര്‍ണാടകം കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്നാണ് ഏപ്രില്‍ 20-30 വരെ നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

224 അംഗ നിയമസഭയില്‍ 118മുതല്‍ 128 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സീ ഫോര്‍ സര്‍വ്വെ പ്രവചിക്കുന്നു. ബി ജെ പിക്ക് 63-73 സീറ്റുകള്‍ വരെ ലഭിച്ചേക്കും. ജെ ഡി എസിന് 29-36 വരെ സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ മറ്റു കക്ഷികള്‍ക്ക് 27 വരെ സീറ്റുകളില്‍ വിജയം നേടാനാവുമെന്നും സീ ഫോര്‍ സര്‍വ്വേഫലം പറയുന്നു.

61 അസംബ്ലി മണ്ഡലങ്ങളിലായി 6247 വോട്ടര്‍മാരെ നേരില്‍കണ്ട് അഭിപ്രായം തേടിയ ശേഷമാണ് സി ഫോര്‍ സര്‍വ്വേഫലം പുറത്തിറക്കിയിരിക്കുന്നത്. മെയ് 12നാണ് കര്‍ണ്ണാടകയില്‍ തിരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *