ന്യൂഡല്‍ഹി: തീവ്രവാദികളെയും നക്‌സലുകളെയും നേരിടുന്നതില്‍ സി ആര്‍പി എഫ് നല്‍കിയ സേവനങ്ങളും ത്യാഗങ്ങളും വളരെ വലുതാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു. സി ആര്‍ പി എഫ് ശൂരതാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രമസമാധാന പാലനത്തിന് സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കുന്നതിനൊപ്പം പാര്‍ലമെന്റ് ഹൗസ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നത് സി ആര്‍ പി എഫാണ്. !965 ഏപ്രില്‍ ഒമ്പതിന് വളരെകുറച്ച് സി ആര്‍പി എഫ് സൈനീകര്‍ പാക്കിസ്ഥാന്‍ സൈന്യത്തെ പന്ത്രണ് മണിക്കൂറോളം തടഞ്ഞുനിര്‍ത്തിയ ശൂരത ചരിത്രത്തിന്റെ ‘ാഗമാണെന്ന് ഉപരാഷ്ട്രപതി അനുസ്മരിച്ചു. സമാധാനമാണ് വികസനത്തിന്റെ ആദ്യപടി. രാജ്യത്ത് സമാധാനം ഉറപ്പിക്കാന്‍ സി ആര്‍ പി എഫ് നല്‍കുന്ന സംഭാവനകളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു.

സി ആര്‍ പി എഫ് ഡയറക്ടര്‍ ജനറല്‍ ആര്‍ ഭട്‌നാഗറും ചടങ്ങില്‍ സന്നിഹിതനായിരുന്നു. സി ആര്‍ പി എഫ് അംഗങ്ങള്‍ക്കുള്ള മെഡലുകളും ചടങ്ങില്‍ ഉപരാഷ്ട്രപതി സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *