തിരുവനന്തപുരം: ഐറിഷ് യുവതി ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ച്‌പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

കഴുത്തിനേറ്റ ക്ഷതമാണ് ലിഗയുടെ മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലിഗയുടെ കൊലപാതകത്തില്‍ ഒന്നിലേറെപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകം എന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്. സാക്ഷിമൊഴികളുടെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു പോലീസ് നീക്കം. ബലാത്സംഗ ശ്രമത്തിനിടെയാണോ കൊലപാതകം നടന്നതെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം രാസപരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നശേഷമേ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തുവെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ കര്‍ഷനമായ പോലീസ് നിരീത്രണത്തിലാണ്. ഇതിനു പുറമെ മൃതദേഹം കണ്ടെടുത്ത കരമനയാറിന്റെ തീരത്തുള്ള കണ്ടല്‍ വനത്തിലേക്ക് ലിഗയും സംഘവും ബോട്ടിലാകും എത്തിയയിരിക്കുകയെന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം മുങ്ങല്‍ വിദഗ്ദ്ധരുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്.

മാര്‍ച്ച് മാസം 14ാം തിയതിയാണ് ലിഗ സ്‌ക്രോമേന്‍ എന്ന അയര്‍ലന്‍ഡുകാരിയെ കാണാതായത്. മൂന്നാഴ്ചയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയിലൂടെ ലിഗയുടെ സഹോദരി ഇലീസ് സ്‌ക്രോമേന്‍ പുറത്തു വിട്ട തുറന്ന കത്തിലൂടെയാണ് ലിഗയുടെ തിരോധാനത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. പോത്തന്‍കോടുള്ള ധര്‍മ്മ ആയുര്‍വേദ ആശുപത്രിയില്‍ നിന്നാണ് ഇവരെ കാണാതായത്. ഫെബ്രുവരി 21നാണ് ഇവര്‍ ഇവിടെ ചികിത്സയ്ക്കായി എത്തിയത്. മൂഡ് ഷിഫ്റ്റിംഗും സോറിയാസിസും തുടര്‍ച്ചയായ പുകവലിശീലം ഒഴിവാക്കാനുമാണ് ഇവര്‍ ഇവിടെയെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *