അന്ന്, അവന്‍ ചാഞ്ചല്യം നിയന്ത്രിച്ച്, പ്രൊഫസറുടെ പാലുപോലെ വെളുത്ത പുരികങ്ങള്‍ക്കിടയില്‍ തോക്കിന്റെ വായ്അമര്‍ത്തി, കാഞ്ചിയില്‍ വിരല്‍ തൊടുവില്ല. പക്ഷേ, തോക്കുകണ്ടതായിപ്പോലും ഭാവിക്കാതെ പ്രൊഫസര്‍ ചിരിച്ചു. ‘മകനേ, രക്തം മാത്രം കുടിക്കുന്ന പശുക്കളാണു മതങ്ങളെല്ലാം’ അദ്ദേഹം പറഞ്ഞു.

‘ജാതിയില്‍ താഴ്ന്നവരുടെയും പണമില്ലാത്തവരുടെയും അധികാരമില്ലാത്തവരുടെയും രക്തമേ അതു കുടിക്കാറുള്ളൂ. നീ ഒരു ദലിതയെ വിവാഹം കഴിച്ചാല്‍ നിന്റെ മതം അവളുടെ രക്തം കുടിക്കും. അതല്ല, ബ്രാഹ്മണിയെ കഴിച്ചാല്‍ അതു നിന്റെ രക്തം കുടിക്കും. ഇന്നലെ ബസവണ്ണ, ഇന്നു ഞാന്‍. ഇന്നു ഞാന്‍, നാളെ നീ, കൂടലസംഗമദേവാ’സമകാലികാവസ്ഥകളെ പിടിച്ചുലയ്ക്കുന്ന കഥകള്‍.

കെ ആര്‍ മീരയുടെ ഈ കഥകള്‍ മാതൃഭൂമി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *