തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടിയില്‍ പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാട്ടി ഹൈബി ഈഡന്‍ എം എല്‍ എ സ്പീക്കര്‍ക്ക് പരാതി നല്‍കി. എറണാകുളം മറൈന്‍െ്രെഡവില്‍ സംഘടിപ്പിച്ച ഇന്ത്യ സ്‌കില്‍സ് കേരള2018 പരിപാടിയുമായി ബന്ധപ്പെട്ടാണ് വിവാദം.

ചടങ്ങിലേക്ക് ഹൈബിയെ ക്ഷണിച്ചെങ്കിലും വേദിയില്‍ ഇടം നല്‍കാതെ സദസ്യര്‍ക്കൊപ്പം ഇരുത്തിയതാണ് പരാതിക്ക് അടിസ്ഥാനം. ക്ഷണിച്ചുവരുത്തി പ്രോട്ടോക്കോള്‍ ലംഘിച്ച് അപമാനിച്ചെന്നാരോപിച്ചാണ് ഹൈബി സ്പീക്കറെ പരാതിയുമായി സമീപിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനകനായ പരിപാടില്‍ വകുപ്പ് ഡയറക്ടറും അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ ഇടംപിടിച്ചപ്പോള്‍ എം എല്‍ എക്ക് സീറ്റു നല്‍കിയത് സദസ്യര്‍ക്കൊപ്പം. നൈപുണ്യവികസനം ലക്ഷ്യമിട്ടു വ്യവസായ പരിശീലനവകുപ്പും തൊഴില്‍ വകുപ്പിനു കീഴിലുള്ള കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും(കെയിസ്) ചേര്‍ന്നാണ് ഇന്ത്യ സ്‌കില്‍സ് കേരള2018 പരിപാടി സംഘടിപ്പിച്ചത്.

സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പ്രകാരം, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വകുപ്പുമന്ത്രിയാകണം അധ്യക്ഷന്‍. സ്ഥലം എം എല്‍ എയ്ക്കു വേദിയില്‍ പ്രധാനസ്ഥാനം നല്‍കണം. അല്ലെങ്കില്‍ സംഘാടകര്‍ക്കെതിരേ നടപടിയെടുക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേയാണു കൊച്ചിയില്‍ എം എല്‍എ യെ വിളിച്ചുവരുത്തി അര്‍ഹമായ സ്ഥാനം നല്‍കാതെ അപമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *