ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ നിര്‍ണായക സ്ഥാനമുള്ള ചെങ്കോട്ട കേന്ദ്രസര്‍ക്കാര്‍ ഡാല്‍മിയ ഗ്രൂപ്പിന് കൈമാറുന്നു. 25 കോടി രൂപയ്ക്കാണ് അഞ്ച് വര്‍ഷത്തേയ്ക്ക് ചെങ്കോട്ടയുടെ സംരക്ഷണാവകാശം ഡാല്‍മിയ ഗ്രൂപ്പിന് ലഭിക്കുക.

താജ്മഹല്‍ ഉള്‍പ്പെടെ രാജ്യത്തെ 100 പൈതൃക സ്ഥലങ്ങള്‍ സംരക്ഷണത്തിനും നടത്തിപ്പിനുമായി സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. പൈതൃകങ്ങള്‍ ദത്തെടുത്തല്‍ എന്ന പരിപാടി പ്രകാരമാണ് ഇന്‍ഡിഗോയെയും ഝി എം ആര്‍ ഗ്രൂപ്പിനെയും പിന്തള്ളിക്കൊണ്ട് ഡാല്‍മിയയ്ക്ക് കരാര്‍ ലഭിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.
പൈതൃകങ്ങള്‍ ദത്തെടുക്കാനും സംരക്ഷിക്കാനും ഉദ്ദേശിച്ചുള്ള അഡോപ്റ്റ് എ ഹെറിറ്റേജ് എന്ന പദ്ധതി പ്രകാരമാണ് ഈ കൈമാറ്റങ്ങള്‍.

17ാം നൂറ്റാണ്ടിലാണ് ഷാജഹാന്‍ ചെങ്കോട്ട നിര്‍മ്മിക്കുന്നത്. ആഗ്രയില്‍ നിന്ന് ഡല്‍യിലേക്ക് രാജ്യ തലസ്ഥാനം മാറ്റുന്നതിനനുബന്ധിച്ചാണ് ചെങ്കോട്ട നിര്‍മ്മിക്കപ്പെട്ടത്. എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്നതും രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതും ചെങ്കോട്ടയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *