ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യൂതീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.എന്നാല്‍ മോദിയുടെ അവകാരവാദം പൊള്ളയാണെന്ന് കോണ്‍ഗ്രസ് മറുവാദം ഉന്നയിക്കുന്നു.

ഇന്ത്യയില്‍ എല്ലാ ഗ്രാമത്തിലും വൈദ്യുതിയെത്തിക്കുക എന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ വാഗ്ദാനങ്ങളിലൊന്നായിരുന്നു. രാജ്യത്തെ ഗ്രാമീണ വൈദ്യുതീകരണ പദ്ധതി പൂര്‍ത്തിയായെന്ന് മോഡി അവകാശപ്പെടുമ്പോള്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലും വൈദ്യുതി ഇതുവരെ എത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഗ്രാമവാസികള്‍ ആരോപിച്ചിരുന്നു. മണിപൂരിലെ സേനാപതി ജില്ലയിലെ നാമിങ് ലെയ്‌സാങ് എന്ന ഗ്രാമത്തിലാണ് അവസാനമായി വൈദ്യുതിയെത്തിയത്. ഇതോടെയാണ് രാജ്യം സമ്പൂര്‍ണ വൈദ്യുതീകരണം എന്ന മഹായജ്ഞം പൂര്‍ത്തിയാക്കിയതെന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.

ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന വഴിയാണ് എല്ലാ വീടുകളിലും വൈദ്യുതിയെത്തുക. പദ്ധതി പ്രകാരം ഒരു ഗ്രാമം വൈദ്യുതീകരിച്ചെന്ന് അവകാശപ്പെടണമെങ്കില്‍ ആ ഗ്രാമത്തിലെ വൈദ്യുത മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ എത്തിയിരിക്കണം. കൂടാതെ അവിടുത്തെ 10 ശതമാനം വീടുകളിലും പൊതു സ്ഥലങ്ങളിലും വൈദ്യുതി എത്തിയിരിക്കണം എന്നതാണ് മാനദണ്ഠമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *