ലണ്ടന്‍: കുടിയേറ്റക്കാരെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ആംബെര്‍ റഡിന് മന്ത്രിസ്ഥാനം രാജിവച്ചു. രാജി പ്രധാനമന്ത്രി തെരേസാ മേ അംഗീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

1940കള്‍ മുതല്‍ യു.കെയിലേക്ക് കുടിയേറി ‘വിന്‍ഡ്‌റഷ് ജനറേഷന്‍’-ബ്രിട്ടീഷ് ആഫ്രിക്കന്‍ കരീബിയന്‍ വംശജരെ കുടിയിറക്കന്നതിന് ക്വാട്ട നിശ്ചയിച്ചിട്ടിന്നെ് റെഡ് പാര്‍ലമെന്റ് സംലക്ട് കമ്മിറ്റിയെ അറിയിച്ചിരുന്നു. എന്നാല്‍ റെഡ് പുറത്തിറക്കിയ മെമ്മോയില്‍ ഇത്തരമൊരു കാര്യം ശരിവയ്ക്കുന്നു. പാര്‍ലമെന്റ് കമ്മിറ്റിയെ തെറ്റിധരിപ്പിച്ചു എന്ന ആരോപണത്തിന്റെ പേരിലാണ് റെഡിന് രാജിവയ്‌ക്കേണ്ടി വന്നത്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കരീബിയന്‍ നാടുകളില്‍ നിന്ന് യു.കെയിലേക്ക് നടന്നത് അനധികൃത കുടിയേറ്റമാണെന്നും അവര്‍ക്ക് രാജ്യത്ത് തുടരാനുള്ള അവകാശം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാടുകടത്തുമെന്നും ആംബെര്‍ റഡിനെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ട് വന്നിരുന്നു. ഇത് നിഷേധിച്ച ആംബെര്‍ റഡും തെരേസ മേയും വിന്‍ഡ്‌റഡ് ജനറേഷനോട് ഖേദം പ്രകടിപ്പിക്കുകയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നും 1973നു മുന്‍പുള്ള കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചിട്ടില്ലെങ്കില്‍ അവ നല്‍കുമെന്നും നിയമം ബാധകമാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *