പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍തമ്പിയുടെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരമാണ് ‘അവശേഷിപ്പുകള്‍’. ചിങ്ങമഴ, ഉത്തരരാമായണം, പതിച്ചിപ്പെമ്പിള, ദാമ്പത്യഗീതങ്ങള്‍, ഇവിടെ ഇങ്ങനെയും, പ്രണയം, ഇനിയൊരാള്‍മാത്രം, അവശേഷിപ്പുകള്‍, സംശയങ്ങള്‍ തുടങ്ങി മുപ്പത്തിയെട്ടുകവിതകളാണ് ഈ സമാരത്തിലുള്ളത്.

ചെറുമകള്‍ ‘വരദ രവി നായര്‍ക്ക്’ സമര്‍പ്പിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ തന്റെ മകളെക്കുറിച്ചും ശ്രീകുമാരന്‍ തമ്പി പരാമശിച്ചിരിക്കുന്നു. ഒപ്പം ചെറുമകള്‍ എഴുതിയ ഒരു കവിതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യമനസ്സിന്റെ നിഗൂഢമായകോണിലൂടെ സഞ്ചരിക്കുന്ന ഈ കവിതകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി സി ബുക്‌സാണ്.

Leave a Reply

Your email address will not be published. Required fields are marked *